മാനു മുസല്യാർ : A Life-sketch
Get the Flash Player to see this player.
K.T. Mohammed Musliyar, who was known as K.T. Manu Musliyar, who was General Secretary of Samastha Kerala Islam Matha Vidyabhyasa Board, the largest organisation delivering Islamic education to young Muslims in Kerala. He died on 1st February, 2009 at Calicut where the golden jubilee of Samastha Kerala Jam’iyyathul Mu’allimeen was celebrated.
കാഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കെ.ടി. മാനു മുസല്യാർ (75) അന്തരി?ു. സമസ്ത കേരള ജംഇത്തുൽ മുഅല്ലിമീൻ സുവർണ ജൂബിലി സമാപന സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമസ്തയുടെ തലമുതിർന്ന നേതാവും മതപണ്ഡിതനും പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു കെ.ടി.ഉസ്താദ് എന്നറിയപ്പെട്ടിരുന്ന മാനു മുസല്യാർ.
ഭാര്യ: റുഖിയ. മക്കൾ: കെ.ടി.അബ്ദുറസാഖ്, ഉമ്മുസൽമ, ഉമ്മുസഹ്ല, ഷിഹാബ് (ജിദ്ദ), സഈദ, തമീം അബ്ദുൽ ബാരി (ദുബായ്). മരുമക്കൾ: റയ്ഹാനത്ത്, ഉണ്ണിക്കോയ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നസീമ, ഷാജഹാൻ, ഫസീല. മൃതദേഹം ഇന്നു കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്ററിൽ പൊതുടർശനത്തിനുവ?ശേഷം kരണ്ടു മണിക്കു കബറടക്കും.
കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്ഥാപകൻ കൂടിയായ കെ.ടി.മാനു മുസല്യാരാണ് കേരളത്തിലെ മദ്രസ പ്രസ്ഥാനങ്ങളിൽ ശാസ്ത്രീയസംവിധാനം ഏർപ്പെടുത്തുന്നതിനു നേതൃത്വം നൽകിയത്. ശരീഅത്ത് വിവാദ കാലത്തും സുന്നി പിളർപ്പിന്റെ കാലത്തും സമസ്തയുടെ നിലപാടുകൾ തീരുമാനിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. അൽമുഅല്ലിം അടക്കം ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു. മാപ്പിളപ്പാട്ടുകൾ രചിക്കുകയും ആലപിക്കുകയും ചെയ്ത സംഗീതപ്രേമി കൂടിയായിരുന്നു മാനു മുസല്യാർ.
ശരീഅത്ത് വിവാദ കാലത്തും സമസ്തയുടെ പിളർപ്പിന്റെ സമയത്തും മാനു മുസല്യാരുടെ വാക്കുകൾക്ക് ജനം കാതോർത്തു. 1987 മുതൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന മാനു മുസല്യാർ ബോർഡിനെ ശാസ്ത്രീയവും ആസൂത്രിതവുമായ വിതാനത്തിലേക്ക് നയി?ു. കർമനിരതവും സേവനസജ്ജവുമായ മാനു മുസല്യാരുടെ ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും അടങ്ങിയ ‘ജീവിതത്തിന്റെ കയ്യൊപ്പുകൾ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായ ആത്മകഥയാണ്
Manoramaonline.com Feb 2 209




I was a part of that Big conference when manu musliyar got body pain that lead to his death. Thousands attended for his cremation and prayed. May his soul rests in Peace.
May Allah prasie him rest in peace……
MANU MUSLIYAR………GLORIOUS & SIGNIFICANT PERSONALITY…BIG LOSE OF ENTIRE MUSLIM KERALA….