Jaihoon.TV | Light upon Life

The Irony of Idol Worship and Reincarnation

The Irony of Idol Worship and Reincarnation

വിഗ്രഹാരാധന

വിഗ്രഹാരാധനയിലൂടെ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ ചെയ്യുന്നത്‌, അതിലൂടെ ഒരുപാട്‌ പേർക്ക്‌ ആത്മനിർവൃതി ലഭിക്കുകയും ചെയ്യുന്നു. പിന്നെന്തിനാണ്‌ അതിനെ എതിർക്കുന്നത്‌?

ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന്‌ പറഞ്ഞ്‌ തരേണ്ടത്‌ ദൈവം തന്നെയാണ്‌. വിഗ്രഹത്തിലൂടെ തന്നെ ആരാധിക്കണമെന്ന്‌ ദൈവം പറഞ്ഞതായി കാണാൻ കഴിയില്ല. മറിച്ച്‌ വിഗ്രഹങ്ങൾ വെടിയണമെന്നാണ്‌ ദൈവം കൽപ്പിക്കുന്നത്‌.

ദൈവം അരൂപിയും അദൃശ്യനുമാണെന്ന്‌ ഹിന്ദു മതമുൾപ്പെടെ ലോകത്തിലെ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നുണ്ട്‌. കേനോപനിഷത്തിലിങ്ങനെ കാണാൻ കഴിയും. മനസ്സിന്‌ അറിവാൻ കഴിവാത്തതും എന്നാൽ മനസ്സിന്‌ അറിവാനുളള കഴിവ്‌ നൽകുന്നതുമാണ്‌ ബ്രഹ്മം, ഇതാണ്‌ ബ്രഹ്മമെന്ന്‌ വിചാരിച്ച്‌ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. കണ്ണ്‌ കൊണ്ട്‌ കാണ്മാൻ കഴിയാത്തതും എന്നാൽ കണ്ണ്‌ കൊണ്ട്‌ കാണാൻ സഹായിക്കുന്നതുമാണ്‌ ബ്രഹ്മം, ഇതാണെന്ന്‌ കരുതി ഉപാസിക്കുന്നതെന്തും ബ്രഹ്മമല്ല. ഉപനിഷത്ത്‌ ദൈവത്തെ വിശേഷിപ്പിക്കുന്നത്‌ യാതൊരുവന്‌ ആകൃതിയൊന്നുമില്ലയോ അങ്ങനെയുളളവനാണ്‌ ദൈവം എന്നാണ്‌.സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുളള വേദം പഠിച്ച പണ്ഡിതൻമാരൊക്കെ മനസ്സിലാക്കിയതും അപ്രകാരമാണ്‌. ഇതേ രൂപത്തിലാണ്‌ ഖുർആനും പറയുന്നത്‌. കണ്ണുകൾക്കവനെ കാണാനാവില്ല. അവനോ കണ്ണുകളേ കണ്ടു കൊണ്ടിരിക്കുന്നു.
ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന പേരിൽ ദൈവത്തെ പദാർത്ഥവൾക്കരിക്കുന്നതും മനുഷ്യന്റെ പരിധികളിലേക്ക്‌ കൊണ്ട്‌ വരുന്നതും സാങ്കൽപ്പിക രൂപം നൽകുന്നതും ദൈവത്തിന്റെ മഹത്വത്തിന്‌ നിരക്കാത്തത്താണ്‌. ദൈവവും മനുഷ്യർ കൽപ്പിക്കുന്ന സാങ്കൽപിക രൂപവും തമ്മിൽ ഒരു സാദൃശ്യവുമുണ്ടാവുകയില്ല.
മാത്രമല്ല വിഗ്രഹാരാധകരായ മഹാ ഭൂരിപക്ഷവും വിഗ്രഹങ്ങൾക്ക്‌ പ്രത്യേകമായ പുണ്യവും ദിവ്യത്വവും നൽകുന്നു. ദൈവത്തേക്കാളുപരിയായി ആരാധന പലപ്പോഴും നിർജീവമായ ആ വസ്തുവിനോടുണ്ടാവുന്നു എന്നതും വിഗ്രഹാരാധയുടെ പ്രശ്നമാണ്‌.

അവതാര സങ്കൽപ്പം

ഹിന്ദു മതസ്ഥർ ദൈവത്തിന്‌ അവതാരങ്ങളുണ്ടെന്ന്‌ വിശ്വസിക്കുന്നു, ക്രിസ്തു മതസ്ഥർ ദൈവത്തിന്‌ പുത്രനുണ്ടെന്ന്‌ വിശ്വസിക്കുന്നു, ഇതിലെന്താണ്‌ പ്രശ്നമുളളത്‌

ധർമസംസ്ഥാപനത്തിന്‌ വേണ്ടി ദൈവം മനുഷ്യരൂപത്തിൽ അവതരിക്കുക എന്നത്‌ ദൈവത്തെ സംബന്ധിച്ചിടത്തോളം പരിശുദ്ധിക്ക്‌ നിരക്കാത്തത്താണ്‌. കാരണം ഭ്രൂണാവ്‌അസ്ഥയിലും ശൈശവത്തിലും മറ്റു ജീവിതഘട്ടങ്ങളിലും മനുഷ്യരെ ആശ്രയിച്ച്‌ ജീവിക്കേണ്ട ഗതികേട്‌ പരാശ്രയ രഹിതനായ ദൈവത്തിനുണ്ടായിക്കൂടാ. ഹൈന്ദവ ദർശനവും അവതാര സങ്കൽപ്പത്തിനെതിരാണെന്ന്‌ കാണാൻ കഴിയും. ഭഗവത്‌ ഗീത 9 അധ്യാത്തിൽ ഇങ്ങനെ കാണാം, ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢൻമാർ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി നിന്ദിക്കുന്നു.ദൈവദൂതരായ മനുഷ്യരെക്കുറിച്ച്‌ പിൽക്കാലത്തെ ജനങ്ങൾ ദിവ്യത്വമാരോപിച്ചതിന്റെ ഫലമായാണ്‌ ദൈവാവതാര സങ്കൽപം ഉടലെടുത്തതെന്ന്‌ അനുമാനിക്കാവുന്നതാണ്‌.
അത്പോലെ ദൈവം സന്താനത്തെ ജനിപ്പിച്ചു എന്ന വാദവും യുക്തിക്ക്‌ നിരക്കാത്തത്താണ്‌. ഊണും ഉറക്കവും ഭാര്യയും സന്താനങ്ങളുമുളള ദൈവം സ്ഥിരശ്രദ്ധനോ പരസ്വാധീനമുക്തനോ ആയിരിക്കില്ല. പുത്രന്‌ പിതാവിന്‌ മേൽ സ്വാധീനവും അവകാശവും ചിലപ്പോൾ അധികാരവുമുണ്ടായിരിക്കും. ഇത്‌ ദൈവത്തിന്‌ പങ്കാളികളെ സങ്കൽപ്പിക്കുന്നതിന്‌ തുല്യമാണ്‌.
ഇവിടെ, ദൈവം മാത്രമാണ്‌ ആരാധിക്കപ്പെടേണ്ടത്‌, മനുഷ്യർ എത്ര വളർന്നാലും ദൈവീക പരിവേഷമോ ആരാധനയോ അർഹിക്കുന്നില്ല എന്ന ഉറച്ച നിലപാടാണ്‌ മുസ്ലിംകൾ സ്വീകരിക്കുന്നത്‌. മുസ്ലിംകൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മുഹമ്മദ്‌ നബി കേവലം ദൈവദൂതനായ മനുഷ്യൻ മാത്രമാണെന്നും അവരെ ആദരിക്കുന്നതിന്‌ പകരം ആരാധിക്കുന്നത്‌ പൊറുക്കപ്പെടാത്ത പാപമാണെന്നും അവർ വിശ്വസിക്കുന്നു. മുഹമ്മദ്‌ നബിയെപ്പോലെ ധർമ്മ സംസ്ഥാപനത്തിന്‌ വേണ്ടി ഭൂമിയിൽ വന്ന പ്രവാചകൻമാർ മാത്രമാണ്‌ മോശയും യേശുവും മറ്റെല്ലാ പ്രവാചകൻമാരും. മുഹമ്മദ്‌ നബിയെപ്പോലെ അവരേയും ആദരിക്കേണ്ടത്‌ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്‌. എന്നാൽ ദൈവത്തെയല്ലാതെ മറ്റൊരാളേയും ആരാധിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകൻമാരടക്കമുളള വിശുദ്ധപുരുഷൻമാരെക്കുറിച്ച്‌ പിൽക്കാലത്തുണ്ടായ അതിര്‌ കവിഞ്ഞ ആദരവിൽ നിന്നും ദൈവത്തെ പദാർത്ഥ ലോകത്ത്‌ കാണാൻ കഴിയാത്തതിലുളള നിരാശയിൽ നിന്നുമാണ്‌ മനുഷ്യാരാധനയും അവതാര സങ്കൽപ്പവും ഉണ്ടായതെന്ന്‌ അനുമാനിക്കാവുന്നതാണ്‌

 
Comments

No comments yet.

 
Read previous post:
A seed grows only when in soil: Iqbal

Allama Iqbal summarizes the concept of community life in the light of Sura Ikhlas, explains Mohd Zaheeruddin, President of Iqbal...

Close